ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ കൊറോണ.യെ തേടി...
കൊറോണ.യെ തേടി...
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നുമാണ് കൊറോണ അഥവ കോവിഡ് 19 ന് ഉത്ഭവം. പിന്നിടത് ലോകമെമ്പാടും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുവാൻ തുടങ്ങി, ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും നമ്മുടെ രാജ്യത്തും രോഗം പരക്കുവാൻ തുടങ്ങി' 2020 മാർച്ച് 24ന് രോഗവ്യാപനം തടയുന്നതിനായി ലോക് ഡൗൺപ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനും വ്യാപനത്തിനുമെതിരായി നമ്മൾ ചെയ്യേണ്ട അല്ലെങ്കിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം, പരമാവധി വീടുകളിൽ തന്നെ കഴിയുക. മാസ്ക് ഉപയോഗിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകി , സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.ഈ ശീലങ്ങൾ നിത്യജിവിതത്തിൽ പാലിച്ചാൽ നമുക്കീ മഹാമാരിയെ പിടിച്ചുകെട്ടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |