ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
നമ്മുടെ നാട്ടിൽ വന്നിരിക്കുന്ന മഹാമാരി യാണ് കൊറോണ. ഈ രോഗം കാരണം ലോകം മുഴുവൻ അടച്ചിട്ടത് പോലെയായി. തൊഴിലില്ലായ്മ, സാമ്പത്തീക നഷ്ടം, പഠന ദിനങ്ങളുടെ നഷ്ടം എന്നിവയ്ക്ക് ഇതു കാരണമായി.ആരാധനാലയങ്ങളിൽപ്പോലും ജനം പോകാതെയായി. ഒത്തിരി ആളുകൾ സ്വന്തം കുടുംബാഗങ്ങളെ കാണാനാകതെ പല സ്ഥലത്തും കുടുങ്ങിക്കിടക്കുന്നു. രോഗികളുടെ എണ്ണം നിത്യേന ലോകത്ത് കൂടുകയാണ്. ഡോക്ടർമാരുംആരോഗ്യ പ്രവർത്തകരും സ്വന്തം ജീവൻ പണയം വെച്ചാണ് രോഗികള പരിശോധിക്കുന്നത്. ഈ രോഗം കാരണം ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വരും നാളുകളിൽ ലോകം കൊടും പട്ടിണിയിലാകാനും സാധ്യതയുണ്ട്.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |