ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/സോഷ്യൽ ഡിസ്റ്റൻസ്
സോഷ്യൽ ഡിസ്റ്റൻസ്
ഒന്നാലോചിച്ചു നോക്കൂ... ലോക്ക് ഡൗൺ നമ്മളിൽ വരുത്തിയ നല്ല മാറ്റങ്ങളെക്കുറിച്ച്.. നമ്മുടെ മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളിലും നമുക്ക് ഉത്തരവാദിത്ത്വം ഉണ്ടെന്ന് ഈ പകർച്ചവ്യാധി കാലം നമ്മെ ഓർമിപ്പിച്ചു. സാനിറ്റൈസറും മാസ്ക്കും നമ്മളും ശീലമാക്കി. ആവശ്യത്തിനും അനാവശ്യത്തിനും പുറത്ത് കറങ്ങിയവരൊക്കെ ഒന്ന് ഒതുങ്ങി അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാൻ ശീലിച്ചു. യൂത്തൻമാരുടെ (ഫീക്ക് സ്റ്റൈൽ മുടി സലൂണുകൾ ലോക്ക് ആയ കാരണം ഒന്നു കൂടെ ഫ്രീക്ക് ആയി. ഭക്ഷണ ശീലങ്ങളിലും മാറ്റങ്ങളുണ്ടായി. മുരിങ്ങയിലയും പ പപ്പായയും ചക്കയും നമ്മുടെ അവഗണനയിൽ നിന്നും കര കയറി അടുക്കള വിഭവങ്ങളിലേക്ക് വീണ്ടും കയറി വന്നു. മാറ്റി വച്ച വായനാശീലങ്ങൾ ചിലർക്കെങ്കിലും വീണ്ടെടുക്കാൻ സമയം കിട്ടി. വിവാഹ മാമാങ്കങ്ങൾ ഏറ്റവും അടുത്തവരുടെ കൂടെയുള്ള ലളിതമെങ്കിലും സുന്ദരമായ ബഹളങ്ങളില്ലാത്ത നിമിഷങ്ങളായി.. ധാരാളിത്ത്വത്തിൽ നിന്നും കുറച്ചെങ്കിലും social distance നമ്മൾ പാലിക്കുന്നുണ്ട് ഇപ്പോൾ. അല്ലേ? അങ്ങനെ ചിന്തിക്കുമ്പോൾ ഈ അകലം നല്ലതാണ്. ലോക്ക് ഡൗൺ കഴിഞ്ഞാലും ധൂർത്തിൽ നിന്നും പൊങ്ങച്ചങ്ങളിൽ നിന്നും അകലം പാലിക്കാൻ നമുക്ക് കഴിയട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |