ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ഹായ് കൂട്ടുകാരേ.......
ഹായ് കൂട്ടുകാരേ.......
ഹായ് കൂട്ടുകാരേ....... ലോകം ഇന്ന് കൊറോണ രോഗത്തിന്റെ പിടിയിലാണല്ലോ....നമ്മുടെ അവധിക്കാലവും അങ്ങനെ കൊറോണക്കാലമായി മാറി.അതുകൊണ്ടുതന്നെ ആരും പുറത്തിറങ്ങി നടക്കരുത്.വീടിനകത്താണ് നാം അവധിക്കാലം ആഘോഷിക്കേണ്ടത്.പുസ്തകം വായിക്കാം,ചിത്രം വരയ്ക്കാം,പാട്ട് പാടാം,ചൂടോടെ നല്ല ഭക്ഷണം കഴിക്കാം....അങ്ങനെ വീട്ടിൽ നമുക്ക് അവധിക്കാലം ആഘോഷിക്കാം.ചൈനയിൽ തുടങ്ങി ഇന്ന് ഇത് ലോകം മുഴുവൻ വ്യാപിച്ചു.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക,ജനസമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ കൂടി പാലിച്ചുകൊണ്ട് നമുക്കും മുന്നോട്ട് പോവാം. ആശങ്ക വേണ്ട ജാഗ‍്രത മതി...... ആർക്കും ഒരസുഖവും വരാതിരിക്കട്ടെ...........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |