വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾ കഴുകീടണം
നല്ല കുട്ടിയായി കുളിച്ചീടണം
അല്ലേൽ കൊറോണ വരും കൂട്ടുകാരേ
അച്ഛനുമമ്മയും പറയുന്നതും
ആരോഗ്യപ്രവർത്തകർ പറയുന്നതും
അനുസരിക്കേണം കൂട്ടുകാരേ
മാളുകളിൽ പോകാൻ പാടില്ല
കളിക്കാൻ പോകാൻ പാടില്ല
രോഗം പകരും കൂട്ടുകാരേ