ജി.എം.യു.പി.എസ്. ഇടവ/ക്ലബ്ബുകൾ/2024-25 /മറ്റ്ക്ലബ്ബുകൾ

സ്കൂൾ സോഷ്യൽ സർവീസ് സ്കീം (S S S S/4S)

       വിദ്യാഭ്യാസം ഒരു സാമൂഹ്യവൽക്കരണ പ്രക്രിയയാണല്ലോ. വിദ്യാലയങ്ങൾ സമൂഹത്തിന്റെ വിജ്ഞാനകേന്ദ്രവും സമൂഹനിർമ്മിതി സാധ്യമാക്കുന്ന ശക്തമായ പൊതു ഇടങ്ങളുമാണ്. വിദ്യാർത്ഥി താൻനിലനിൽക്കുന്ന സമൂഹത്തിന്റെ മൗലികമായ സവിശേഷതകളെ ഉൾക്കൊളളുമ്പോഴാണ് വിദ്യാഭ്യാസം ജൈവികവും, സർഗ്ഗാത്മകവുമാകുന്നത്. യഥാർത്ഥമായ സാമൂഹിക അനുഭവങ്ങളിലൂടെ തന്റെ ചുറ്റുപാടിനെയും സമൂഹത്തെയും ലോകത്തെയും മനസ്സിലാക്കുന്ന വിദ്യാർത്ഥി പുതിയ ഉൾക്കാഴ്‌ചകളും ഭാവനയും ചിന്തകളും അവബോധവും രൂപീകരിക്കുന്നു. സർവ്വതല സ്‌പർശിയും ജീവിതഗന്ധിയുമായ ജ്ഞാനം പുതിയ കാലം ആവശ്യപ്പെടുന്നുണ്ട്. മനോഭാവത്തിൽ വരേണ്ടുന്ന അടിസ്ഥാനപരമായ മാറ്റങ്ങളെ അഭിസംബോധന ചെയ്‌താൽ മാത്രമേ സമഗ്രമായ വിദ്യാഭ്യാസം സാധ്യമാവുകയുള്ളൂ.