ലോകമെങ്ങും കണ്ണീർ പൂണ്ടു നിറഞ്ഞൊരവസരം
വന്നൊരുങ്ങി നിൽക്കുന്നു കൊറോണ വൈറസ്
ഓരോ കണ്ണിലും മിഴിനീരു മാത്രം
ഇന്നിനി ഇല്ല സന്തോഷമേതും
വേണം നമുക്ക് ജാഗ്രതയേതും
സന്തോഷം തിരിച്ചു പിടിച്ചീടുവാൻ
മരണമായെത്തുന്ന കൊറോണയെ
വെല്ലീടാനെന്നും ഒന്നായി നിന്നീടേണം
ധൈര്യം പൂണ്ടു നാം മഹാമാരിയെ തുരത്തുവാൻ
എന്നും മുന്നിൽ നിന്നിടേണം
ലോകജനതയെ തളർത്തിക്കളഞൊരാ നാശകാരിയെ
എന്നേയ്ക്കുമായ് ഇല്ലായ്മ ചെയ്തീടുവാൻ
ഒരേ മനസ്സോടെ ഒറ്റമനസ്സായ്
ഭീതിയേതുമില്ലാതെ കരുതലോടെ മുന്നേറാം
നാളേയ്ക്കൊന്നായ് ഒരുമിക്കാൻ
ഇന്നേയ്ക്കിത്തിരി അകലം പാലിയ്ക്കാം