കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കണം
നിശ്ചലമായി അങ്ങാടി
നിശ്ചലമായ റോഡുകളും
ആളുകളില്ല കളിത്തട്ടിൽ
ആളുകളില്ല പീടികയിൽ
കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കണം
മനുഷ്യരെല്ലാം ജാഗ്രതയിൽ
സാമൂഹികമായി അകലത്തിൽ
വീട്ടിലിരുന്ന് ക്ഷമയോടെ
സൽകാര്യങ്ങൾ ചെയ്യുന്നു
കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കണം
ബസ്സുകളില്ല കാറുകളില്ല
നിരത്തുകളും നിശ്ചലമായി
പള്ളികളില്ലാ അമ്പലമില്ല
ആരാധനകൾ വീടുകളിൽ
കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കണം
ആഘോഷങ്ങൾ ചെറുതായി
ആചാരങ്ങൾ കുറവായി
ആർഭാടങ്ങൾ ആഡംബരവും
നാട്ടിൽ കാണാനില്ലാതായി
കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കണം
വ്യക്തിശുചിത്വം കാക്കേണം
പരിസരവും നാം നോക്കേണം
കൈകൾ നന്നായ് കഴുകേണം
മാസ്ക് നമ്മൾ ധരിക്കേണം
കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കേണം