കോവി‍‍ഡ് 19



{{BoxTop1
| തലക്കെട്ട്=കാലം
| color=2      
}}

<poem>

നേരം പുലരും മുൻപെ മനുഷ്യർ
ഞെട്ടിയുണർന്നെഴുന്നേറ്റോടിടും
ഒരു ചാൺ വയറു നിറക്കേണ്ട മനുഷ്യൻ
നെട്ടോട്ടമോടി വാരി നിറക്കാനായ്

ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
സർവ്വവും മനുഷ്യൻ കീഴടക്കി
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതി മാതാവ്
മനുഷ്യൻ്റെ വികൃതിയിൽ കോപയായി
വികൃതിക്കുള്ള മരുന്നിൻ്റെ രൂപത്തിൽ നിപയെന്ന വടിയൊന്നെടുത്തു വീശി

ദുരാഗ്രഹം മൂത്തൊരു നീരാളിക്കൈകൾ
മാതാവിൻ മാറിടം പിളർത്തി മാന്തി
വിഭവങ്ങളെല്ലാം തരുന്നൊരു മാതാവിൻ
കണ്ണുകൾ ശക്തിയായി നിറഞ്ഞൊഴുകി

മിഴിനീർ പ്രവാഹത്തിൽ പല പല ദേശത്ത്
ഒരുപാട് ജീവൻ പൊലിഞ്ഞു പോയി
നിമിഷങ്ങൾ കൊണ്ടെല്ലാം മറന്നിടും മനുഷ്യർക്ക്
മറവികൾക്കുള്ളൊരു മരുന്നാണ് കൊവിഡ് 19

അഹമ്മദ് ഹസീബ്
4 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



</poem>
അഹമ്മദ് ഹസീബ്
4 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത