രാമുവും സേതുവും കൂട്ടുകാരായിരുന്നു. രണ്ടുപേരും കൂടിയാണ് സ്കൂളിൽ പോകുന്നത്. ഒരു ദിവസം അവർ രണ്ടുപേരും കൂടി സ്കൂളിൽ നിന്നും വരുന്ന വഴി റോഡിൽ ഒരു അപ്പൂപ്പനെ കണ്ടു അദ്ദേഹം വെള്ളം വേണമെന്നും പനി ആണെന്ന് തോന്നുന്നു എന്നും ചുമ ഉണ്ട് എന്നുംപറഞ്ഞു. അവർ രണ്ടു പേരും പരസ്പരം നോക്കി എന്നിട്ട് രാമു സേതു നോട് ചോദിച്ചു സേതു ഇത് കൊറോണ ആകുമോ നമുക്ക് കുറച്ച് കരുതൽ വേണം അവരുടെ കൈവശമുള്ള വെള്ളം അദ്ദേഹത്തിനു നൽകി വേഗം തന്നെ രാമു തൊട്ടടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം എടുത്തു സോപ്പ് ഉപയോഗിച്ച് കൈകൾ രണ്ടും നന്നായി കഴുകി. സേതു അത് ചെയ്തില്ല. സേതു പറഞ്ഞു കുഴപ്പമില്ല നമുക്ക് പോകാം, അവർ അങ്ങനെ വീട്ടിൽ പോയി രണ്ടു ദിവസം കഴിഞ്ഞു. ലോക് ഡൗൺ ആയി. രണ്ടു പേരും വീട്ടിൽ തന്നെ ഇരിപ്പായി. ദിവസങ്ങൾ കഴിഞ്ഞു. സേതുവിന് ചെറിയ ചുമയും തൊണ്ട വേദനയുമുണ്ട്. ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ കൊറോണ തന്നെ. വഴിയിൽ കണ്ട വയസ്സന് കൊറോണ ആയിരുന്നു. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാ ത്ത തിനാൽ സേതുവിന് കൊറോണ വന്നു വേണ്ട നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ഇതുതന്നെ അവസ്ഥ...