ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത

ഭയമല്ല വേണ്ടത് ജാഗ്രത

കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം . അതിനു ചില മുൻകരുതൽ ആവശ്യമാണ്. എന്തെന്നാൽ നമ്മുടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത് നമ്മൾ അനുസരിക്കണം. അതിനു പേടി അല്ല വേണ്ടത് ജാഗ്രത ആണ്.ചുരുങ്ങിയത് 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.തുമ്മുമ്പോഴും, ചുമക്കുമ്പോഴും മൂക്കും വായും പൊത്തണം . സാമൂഹിക അകലം പാലിക്കണം. പൊതുസ്ഥലത്തു തുപ്പരുത്. അനാവശ്യ യാത്രകൾ,ആശുപത്രി സന്ദർശനം ഒഴിവാക്കണം .ഒരു വ്യക്തി ഇപ്രകാരം ചെയ്താൽ രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമായിരിക്കും ഇത്. കേരളത്തിൽ നിപ്പ വൈറസ് വന്നു അതിനെയൊക്കെ നമ്മൾ അതിജീവിച്ചില്ലേ . ഈ കൊച്ചു കേരളത്തിൽ ജനിച്ചതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ ആണിത്. ലോക്ക് ഡൌൺ കാരണം ചില ബുദ്ധിമുട്ടു ഉണ്ടെങ്കിലും രോഗം പടരാതിരിക്കാനും , എല്ലാവരുടെയും രക്ഷയെ കരുതിയെങ്കിലും അതൊക്കെ നമ്മൾ സഹിച്ചുകൊണ്ട് ഈ മഹാമാരിയെ ലോകത്തുനിന്നും നമുക്ക് തുടച്ചു നീക്കം.

റിഫ്‌സാന ഷെറി
4-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം