കൊറോണയെന്നൊരു വൈറസ് നമ്മുടെ നാട്ടിലും വന്നെത്തി
കൈകഴുകീടാം നമ്മൾക്ക് സോപ്പും ഹാൻഡ് വാഷ് ഉപയോഗിച്ച്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈയിൽ കരുതാം തൂവാല
നന്നായ് മാസ്ക് ധരിച്ചീടാം മാസ്ക്കില്ലാതെ ഇറങ്ങരുതേ
പനിയും ചുമയും വന്നെന്നാൽ ഡോക്ടറെ ഉടനെ കാണേണം
പ്രതിരോധിക്കാം നമ്മൾക്ക് ഒറ്റക്കെട്ടായ് നിന്നീടാം