കേരളമണ്ണിനായി വീണ്ടുമുയർത്തുമീ നാദങ്ങൾ നമ്മൾ ജപിച്ചീടേണം
ആയിരം കണ്ണിലെ നീര് തുടക്കുവാൻ ആഗോളം ഇന്നുനാം ചേർന്നിടേണം
പാവങ്ങൾ പാപികൾ ഭിക്ഷുവിനെപ്പോഴും വീണ്ടും സുരക്ഷയിൽ തീർത്തിടേണം
കൈകൾ കഴുകണം മാസ്കുമണിയണം നിയമങ്ങൽ അണിയേണം
നവകേരളത്തിനായി വിപ്ലവം ചാർത്തേണം ഇതുകേരളം അതിസുന്ദരം ബഹുമാനപൂരിതം
നാം നേരിടുമി യന്ജം അതിനായി സ്വാഗതം
ഉണുമുറക്കവുമില്ലാതെവിടെയും നാടിന്റെ രക്ഷക്ക് പോലീസ് ഉണ്ട്
ഭീതിതൻ ശമനത്തിനായി പ്രവർത്തിക്കും ചങ്കുറപ്പുള്ള ഡോക്ടർസ് ഉണ്ട്
നാടിന്റെ നന്മക്കായി ദേശരക്ഷക്കായി ജാഗ്രതയോടെ പൊരുത്തിടേണം
പടപൊരുത്തണം വീട്ടിലിരിക്കണം മുഖംമൂടി അണിയണം
കൊറോണതൻ അന്ത്യം അത് നാം തീർക്കണം