ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/എങ്ങും കൊറോണ
എങ്ങും കൊറോണ
കൊറോണ നാടുവാണീടും കാലം മാനുഷനെങ്ങുമേ നല്ല നേരം തിക്കും തിരക്കും ബഹളമില്ല വാഹനാപകടങ്ങൾ തീരെയില്ല വട്ടം കൂടാനും കുടിച്ചീടാനും നാട്ടിൻ പുറങ്ങളിലാരുമില്ല കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിനു പോലും ജാടയില്ല എല്ലാരുമൊന്നായി ചേർന്ന് നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും
|