അപ്പുവും അമ്മുവും
ഒരു ഗ്രാമത്തിൽ രണ്ട് വീടുകളിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അപ്പുവും അമ്മുവും ഉണ്ടായിരുന്നു.അമ്മു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. മഴക്കാലം വരുന്നതിനു മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കിയിരുന്നു. അപ്പുവിന്റെ വീടും പരിസരവും വൃത്തിയാക്കാതെ അവൻ കളിച്ചു നടന്നു. മഴ പെയ്തപ്പോൾ തൊടിയിലും പറമ്പിലും ഒഴിഞ്ഞ ചിരട്ടയിലും പ്ലാസ്റ്റിക് പാത്രത്തിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകി. കൊതുകിന്റെ കടിയേറ്റ് അപ്പുവിന് രോഗം വന്നു. അവനെ ഡോക്ടറെ കാണിച്ചു .ആശുപത്രിയിലാക്കി. അമ്മു ആ സമയം ആരോഗ്യത്തോടെ കളിച്ചു നടന്നു.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ
|