ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

കോവിഡ് എന്ന മഹാമാരി..

2019.. ഡിസംബർ.. ചൈനയിലെ വുഹാനിൽ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തു. ശാസ്ത്ര ലോകം ഈ വൈറസിനെ കോവിഡ് 19(കൊറോണ വൈറസ് ഡിസീസ് )എന്ന് വിളിച്ചു.. ഇത് ലോക രാജ്യങ്ങളിലാകെ പടർന്നു പിടിയ്ക്കാൻ തുടങ്ങി.. നിരവധി ആളുകൾ മരണത്തിനു കീഴടങ്ങി. രാജ്യങ്ങൾ കോവിഡിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ എടുക്കാൻ തുടങ്ങി. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. തുമ്മൽ ജലദോഷം ചുമ എന്നിവയുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിയ്ക്കുക.. തുടങ്ങിയ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ വന്നു... തുടർന്ന് ഒരു ദിവസത്തെ ജനത കർഫ്യൂ.. അത് പരിപൂർണ ലോക്ക് ഡൌൺ ആയി മാറ്റി... ആളുകൾ വീടുകളിൽ ഇരിയ്ക്കുക പൊതു സമ്പർക്കം കുറക്കുക.. തുടങ്ങി സർക്കാർ നിർദേശങ്ങൾ വന്നു കൊണ്ടേയിരുന്നു...lokathil ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൂടി വന്നു... എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ സർക്കാർ ആരോഗ്യ വകുപ്പുകളുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് ജനങ്ങളുടെ സഹകരണത്തോടെ സമൂഹ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു...ഇന്നത്തെ കണക്കനുസരിച്ചു ലോകത്താകെ രണ്ടു ലക്ഷത്തിലധികം ആളുകൾ മരണത്തിനു കീഴടങ്ങി.. ഇനിയും.നമുക്ക് പ്രതിരോധപ്രവർത്തങ്ങൾ തുടരേണ്ടതുണ്ട്... സ്റ്റേ ഹോം.. സ്റ്റേ safe.. ആരോഗ്യ ജാഗ്രത... പ്രതിദിനം പ്രതിരോധം...

ആര്യൻ. ബി ശങ്കർ
4A ജി എം എൽ പി എസ് കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം