കൊറോണക്കാലം

കൊറോണ എന്ന കോവിഡ് 19 ലോകമാകെ പടർന്ന മഹാ വിപത്ത്..എന്റെ സ്കൂളിൽ പഠനോത്സവത്തിന്റെ തലേ ദിവസമാണ് കൊറോണ എന്ന വൈറസ് ഉണ്ടെന്നും അത് കാരണം സ്കൂൾ അടച്ചിടാൻ പോവുകയാണെന്നും ഞാൻ അറിഞ്ഞത്.ഇത് ടീച്ചർ പറഞ്ഞപ്പോൾ എനിയ്ക്ക് സങ്കടവും ദേഷ്യവും വന്നു.കാരണം പഠനോത്സവം കഴിഞ്ഞ പിറ്റേ ദിവസം സ്കൂൾ വാർഷിക പരിപാടിയായിരുന്ന.അതും ഇല്ലാതായി.ഇങ്ങനെയാണ് കൊറോണ എന്നെ ബാധിച്ചത്. പിന്നീടറോഡിൽ വാഹനങ്ങൾ ഇല്ലാത്ത അവസ്ഥയായി.ഒരു ബഹളവുമില്ല. പഞ്ചായത്തിൽ നിന്ന് പല നിർദേശവുമായി വണ്ടി പോയിക്കൊണ്ടിരുന്നു.. ആളുകൾ തമ്മിൽ അകലം പാലിയ്ക്കുക ,മാസ്ക് ധരിയ്ക്കുക ,കൈകൾ സോപ്പിട്ട് കഴുകുക ..ഇതൊക്കെയായിരുന്നു ആ നിർദേശങ്ങൾ. കൊറോണക്കാലത്തായിരുന്നുഞാൻ എന്റെ അയൽ വാസികളെയെല്ലാം കാണുന്നത്.സ്കൂളും മദ്രസയൊന്നും ഇല്ലാത്തതിനാൽ മടുപ്പാണ് തോന്നുന്നത്..ഫോണിലും പത്രങ്ങളിലും ടി വി യിലുമെല്ലാം കൊറോണ വാർത്ത മാത്രമാണ് ..മറ്റുവർത്തകൾ വാഹനാപകടം ,പീഡനം ,മോഷണം എന്നെ വാർത്തകൾ വളരെ കുറവാണുഎന്ന എന്റെ ഉമ്മയുടെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു. നമ്മുടെ കേരള സർക്കാരിന്റെ പിന്തുണ വലുതാണ്.ഇനി എന്നാണ് സ്കൂൾ തുറക്കുക?കൂട്ടുകാരെയുംടീച്ചർമാരെയും കാണാൻ കൊതിയാവുന്നു.. ഈ അസുഖത്തിൽ നിന്ന് ലോകത്തെ രക്ഷിക്കണേ എന്ന പ്രാർത്ഥനയോടെ..

ഫാത്തിമ ലിയ. ബി
3 A ജി എം എൽ പി എസ്‌ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം