സംരക്ഷിക്കാം .... പരിസ്ഥിതിയെ
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .സംസ്ക്കാരം ജനിക്കുന് മണ്ണിൽ നിന്നാണ് , ഭൂമിയിൽ നിന്നാണ്. മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും പയലേലകളിൽ നിന്നുമാണ് ജനിച്ചത്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കയ്യേറുന്നു. കാട്ടുമരങ്ങളെ വെട്ടിമുറിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിനു അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. ന്നക്ഷരത, ആരോഗ്യം, വൃത്തി എന്നിവയിൽ മുൻപന്തിയിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷ ണത്തിൽ നാം വളരെ പിറകിലാണ് എന്ന കാര്യം നാം ഓർക്കണം< . സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിക്കുന്ന നാം ഓരോരുത്തരും ഓർക്കുക നമ്മുടെ നാടിന്റെ പോക്ക് അപകടത്തിലേക്കാണ്. അതുകൊണ്ട് നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷ ണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യണം. പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും വനം വെട്ടിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂട്ടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇതൊരു വലിയ പ്രശനമായി ഏറ്റെടുത്തില്ലെങ്കിൽ ഭൂമ്മിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മൾക്കും വരും തലമുറക്കും ഇവിടെ വാസയോഗ്യമല്ലാതായി വരും.< ഇന്ന് കേളത്തിന്റെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സo ഭവിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് സഹിക്കാൻ പറ്റുന്നില്ല. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ച എല്ലാവരുടെയും കണ്ണ് തുറപ്പിക്കാനുള്ള താണ്. മലനിരകളും , കാട്ടുമരങ്ങളും തെങ്ങും, പ്ലാവും , മാവും, കാച്ചിലും, ചേനയും, ചേമ്പുമെല്ലാം സ്നേഹിച്ചു ജീവിച്ച ഈ മണ്ണ് ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കുടിയേറ്റമാണ്. ഇതാക്കെ പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്നുണ്ട്. അതുകൊണ്ട് നാം പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി തുടങ്ങിയ വ നമുക്ക് വേണ്ടന്ന് സ്വയം തിരിച്ചറിവ് ഉണ്ടയാല്ലേ ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയൂ. പരിസ്ഥിക്ക് കേടു വരുന്ന ഒരു വികസനവും നമുക്ക് വേണ്ട എന്ന് പറയാനുള്ള ധൈര്യം നമുക്ക് ഉണ്ടാവണം. ഭൂമിയെ , പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം.< കേരളം പ്രകൃതി രമണീയമാണ്. നമ്മൾ ഇനി മുന്നോട്ട് പരിസ്ഥിതി സൗഹ്യദ ജീവിതം നയിച്ചില്ലെങ്കിൽ ഭാവിയിൽ സുന്ദര കേരളം മണൽ കാടായി മാറാതിരിക്കാൻ നമുക്കൊറ്റക്കെട്ടായി പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാം ... മുന്നേറാം .....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|