ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം യുദ്ധമാവരുത്
രോഗപ്രതിരോധം യുദ്ധമാവരുത്
ലോകം മുഴുവൻ ഒരു കാട്ടുതീ പോലെ കൊറോണ (കോവിഡ് 19 ) എന്ന പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ മുൻ നിര വികസിത രാജ്യങ്ങൾ താൽക്കാലികമായെങ്കിലും അതിൻ്റെ മുന്നിൽ പതറി പോവുമ്പോൾ ഇത് വരെയുള്ള കേരളത്തിൻ്റെ സ്ഥിതിയിൽ നമുക്ക് ആശ്വസിക്കാം, അഭിമാനിക്കാം. നമ്മുടെ മണ്ണിലേക്ക് ഈ വൈറസ് എത്തുന്നതിന് മുൻപേ നമുക്ക് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നു എന്നും ഒരു നൂറ്റാണ്ടിലേറെ കാലമായി ഖ്യാതി നേടിയ നമ്മുടെ പരമ്പരാഗത പൊതുജനാരോഗ്യ മേഖലയുടെ ശക്തിയും കാര്യക്ഷമതയും ഇതിൻ്റെ പ്രസരണം തടയുന്നതിൽ സഹായിച്ചു എന്ന് വേണം കരുതാൻ. വികസിത രാജ്യങ്ങൾ ആരോഗ്യരംഗത്ത് വളരെ മുന്നിലാണെങ്കിലും ആരുമറിയാതെ കടന്നു വരുന്ന പകർച്ചവ്യാധി തടയുന്നതിൽ അവർ പ്രയാസപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. സാർസിൻ്റെ കാര്യത്തിൽ എന്നപോലെ ചൈന വളരെ കാലം ഒളിച്ചു വച്ചാണ് കൊറൊണ വൈറസിനെ കുറിച്ച് ലോകത്തെ അറിയിക്കുന്നത്. കച്ചവടത്തിനും മറ്റ് ഉത്പാദന പ്രക്രിയകൾക്കും ചൈനക്കാർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും മറ്റ് ഭാഗങ്ങളിൽ നിന്ന് ചൈനയിലും കയറിയിറങ്ങുമ്പോൾ രോഗം അതിവേഗം വ്യാപിക്കാൻ നാം മറ്റ് കാരണങ്ങൾ തേടേണ്ടല്ലോ. മനുഷ്യരും പക്ഷികളും ഉൾപ്പടെ മറ്റ് സസ്തനികളിലും രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊ റൊണ വൈറസുകൾ. ഇവസാധാരണ ജലദോഷ പനി മുതൽ സി വിയർ അസ്യൂട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്) മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), കോവിഡ് 19 ഇവ ഉണ്ടാക്കാൻ ശക്തി ഉള്ളവയാണ്.ചൈനയിലെ വുഹാനിൽ ഒരാൾക്ക് പിടിപ്പെട്ട കോവിഡ് 19 ലോകത്തി ലെ 190 രാജ്യങ്ങളിലേക്ക് പടർന്നു എന്ന് പറയുമ്പോൾ അത് എത്രമേൽ തീവ്രമാണെന്ന് നാം മനസിലാക്കണം. ബ്രൊക്കൈറ്റ് സ് ബാധിച്ച പക്ഷികളിൽ ആണ് 1937ൽ ആദ്യമായി കൊ റൊണ വൈറസിനെ കണ്ടെത്തിയത്.സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസാണ്.കഴിഞ്ഞ എഴുപത് വർഷമായി ഈ വൈറസ് പട്ടി, പൂച്ച, പന്നി, കന്നുകാലികൾ എന്നിവയെ ബാധിക്കുന്നു എന്ന് കണ്ടെത്തി.സുണോട്ടിക് എന്നാണ് ഇവയെ ശാസ്ത് ജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ഇവശ്വാസനാളിയെ ആണ് ബാധിക്കുക .ജലദോഷത്തിൽ തുടങ്ങി ന്യുമോണിയ വരെ ആകാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജനിതകമാറ്റം വന്നപുതിയ തരം വൈറസാണ്. സാധാരണ ജലദോഷ പനി ആയി വന്ന് പ്രതിരോധ വ്യവസ്ഥ ദുർബലമായവരെ ഇത് കീഴടക്കും. ലോകാരോഗ്യ സംഘടന കൊറൊണയെ മഹാമാരിയായി പ്രഖ്യാപിച്ചു.നി ഡോ വൈറസുകൾ എന്ന നിലയിൽ കൊറൊണ വൈറഡി കുടുംബത്തിലെ ഓർത്തൊ കൊറൊണ വൈറി ഡി ഉപ കുടുംബത്തിലാണ്. കൊറൊണ വൈറസുകളുടെ ജിനോമിന് വലിപ്പം ഏകദേശം 26 മുതൽ 32 വരെ കിലോ ബേസ് ആണ്. കൊ റൊണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങൾ കാണും.ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്. ശരീര ശ്രവങ്ങളിൽ നിന്നാണ് സാധാരണയായി രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്ത് വരുന്ന ശരീര ശ്രവങ്ങളിൽ വൈറസ് ഉണ്ടാവും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം െയ്യുമ്പോഴൊ വൈറസ് പകരും. വൈറസ് സാന്നിധ്യമുള്ള ആൾ തൊടുന്ന പ്രതലത്തിൽ വൈറസ് ഉണ്ട്. അവിടെ മറ്റൊരാൾ തൊട്ട് പിന്നിടവരുടെ മൂക്കിലും വായിലും സ്പർശിച്ചാൽ രോഗം പിടിപെടും. കൊറൊണയ്ക്ക് കൃത്യമായ ചികിത്സ ഇല്ല. രോഗം ബാധിച്ച ആളെ ഐസൊലേറ്റ് ചെയ്യുകയാണ് ചികിത്സാമാർഗ്ഗം. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. കൊറോണ വൈറസ് വ്യാപനം തടയാൻ ഒരു പരിധി വരെ സർജിക്കൽ മാസ്ക് സഹായിക്കുന്നു.കൊ റൊണ വ്യാപനം തടയുന്നതിനായി രണ്ടാം സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു.സാമൂഹിക അകലം പാലിക്കാൻ നിർദേശം നൽകി. കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ വ്യത്തിയാക്കി വെക്കാൻ മാർഗ്ഗ നിർദ്ദേശം നൽകി. വ്യക്തി ശുചിത്വം ജീവിതത്തിൻ്റെ ഭാഗമാക്കാൻ ഗവൺമെൻ്റ് മുൻകൈ എടുത്തു. പാൻഡമിക് എന്നാൽ ലോകം മുഴുവൻ പടർന്ന് പിടിച്ച പകർച്ചവ്യാധി എന്നാണ് അർത്ഥം.ലോക രാഷ്ട്രങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള വഴി ആണിത്. രോഗം ബാധിച്ച് ചിത്സയിലുള്ള ആളുകളുടെ മേൽവിലാസം വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അവരെ സമൂഹം വേട്ടയാടുന്നത് മനുഷ്യാവകാശ ലംഘനമാവുന്നത് കൊണ്ടാണത്. ഇത് വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും മരണം നടന്നത് ഇറ്റലിയിലാണ്.156363 കേസുകളും 19296 മരണങ്ങളും. അമേരിക്ക തൊട്ടു പിറകിലും ഫ്രാൻസിലും ബ്രിട്ടനിലും മരണം ആയിരത്തിന് മുകളിലാണ്. ഓരോ രാജ്യവും വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ചൈനയുടെ ആദ്യത്തെ കൊറൊണ വാക്സിന് ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അംഗീകാരം ലഭിച്ചു.നാഷണൽമെഡിക്കൽ പ്രൊഡക്ട് അഡ്മിനിസ്ട്രേഷനാണ് അനുമതി കൊടുത്തത്.വുഹാാനിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസാണ് വാക്സിൻ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം തന്നെ യു.എസ് ഗവേഷകർ വികസിപ്പിച്ച MRNA 1273 എന്ന വാക്സിനും പരീക്ഷിക്കുന്നു. യു. എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും കാംബ്രിഡ്‌ജിലെ മൊഡെണബയോ ടെക്നോളജി കമ്പനിയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ആറാഴ്ചയോളം പരീക്ഷണം തുടർന്നാലും വാക്സിൻ ഉപയോഗത്തിൽ എത്താൻ പിന്നെയും സമയം എടുക്കും എന്നാണ് റിപ്പോർട്ട്. കൊ വിഡ് 19 ചികിത്സക്കായി മലേറിയയ ക്ക് എതിരെ നൽകുന്ന ഹൈട്രോ ക്ലോറോക്വിൻ എന്ന മരുന്നുമായി ബന്ധപ്പെട്ട് ഇന്ത്യ- അമേരിക്ക ബന്ധം വരെ വഷളാവും എന്ന അവസ്ഥ വന്നു.കൊ വിഡിനെ ചെറുക്കാനുള്ള മരുന്നിൻ്റെ ക്ഷാമം ഇന്ത്യയിൽ വ്യാപകമാണ്. ഏപ്രിൽ 5 ന് ആയിരുന്നു മരുന്ന് ട്രംപ് ആവിശ്യപ്പെട്ടത്.ഏപ്രിൽ ആദ്യം തന്നെ മരുന്ന് കയറ്റുമതി ഇന്ത്യ നിരോധിച്ചു.ഇന്ത്യയിലെ കോ വിഡ് ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഇതാണ് ട്രം പിനെ ചൊടിപ്പിച്ചത്. ഇന്ത്യയിൽ പ്ലാസ് മ തെറാപ്പിയടക്കം തുടക്കം കുറിച്ചു. രോഗം ഭേദമായ വ്യക്തിയുടെ ശരീരത്തിൽ നിന്നും വൈറസിനെതിരെ പ്രവർത്തിക്കുന്ന ആൻറിബോഡി വേർതിരിച്ച് ഗുരുതരാവസ്ഥയിലെ രോഗിയിൽ ചികിത്സിക്കുന്ന കോൺവലിൻസ് സെറ എന്ന ചികിത്സയ്ക്കാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൻ്റെ അനുമതി ലഭിച്ചത്. രോഗം ഭേദപ്പെട്ട ആളു 'ടെ ശരീരത്തിലെ ആൻറിബോഡി അളവ് തൃപ്തികരവും അല്ലെങ്കിൽ ആ വ്യക്തിയുടെ പൂർണ്ണ സമ്മതത്തോടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് എടുക്കുകയും രണ്ട് തവണ PCR ടെസ്റ്റ് നടത്തി വൈറസ് ബാധ ശരീരത്തിൽ നിന്നും പൂർണ്ണമായും ഭേദപ്പെട്ടു എന്ന് മനസിലാക്കി 14 ദിവസം വീണ്ടും ഐസൊലെഷൻ. 14 ദിവസത്തിന് ശേഷം ശരീരത്തിലെ ആൻ്റിബോഡി അളവ് വീണ്ടും ടെസ്റ്റ് ചെയ്യുകയും ഇവരുടെ ശരീരത്തിൽ നിന്ന് എഫറസസ് എന്ന ടെക്നിക് ഉപയോഗിച്ച് 55 കിലോയിൽ അധികം ശരീരഭാരം ഉള്ള ആളായാൽ ഏകദേശം 500 ml പ്ലാസ്് മ വേർതിരിക്കും. കോ വിഡ് രോഗികളിൽ ക്യൂബൻ മരുന്ന് അയ ഇൻ്റർഫെറൊൺ ആൽഫ 2b ഉപയോഗിക്കുന്നതിനും ആൻ്റി ബോഡി പരിശോധനയിലൂടെ കോ വിഡ് 19 വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും സംസ്ഥാനത്തിന് N CMR അനുമതി ലഭിച്ചിട്ടുണ്ട്. രാജ്യമാകെ ലോക് ഡൗൺപ്രഖ്യാപിച്ചത് മൂലം ഡൽഹിയിലെയും മുംബൈയിലെയും അന്തരീക്ഷ വായു ശുദ്ധമായി തുടങ്ങി. ഇക്കഴിഞ്ഞ 21 ദിവസങ്ങൾക്ക് ഉള്ളിൽ ഓസോൺ പാളിയിലെ വിള്ളലിൽ വലിയ കുറവ് ഉണ്ടായി. ഗവൺമെൻ്റ് സൗജന്യ റേഷൻ നൽകി. ഗൾഫ് രാജ്യങ്ങളിൽ ജോലി നഷടപ്പെട്ടവർക്ക് ഇടക്കാല ആശ്വാസം നൽകി. സാനിറ്റെ സർ ,മാസ്ക് എന്നിവയുടെ വിതരണം ഉറപ്പ് വരുത്തി. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന് പല തവണ ഗവൺമെൻറ് ഓർമ്മിപ്പിച്ചു. വിദേശത്ത് നിന്ന് വന്ന പലരും നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്ത് കടന്നപ്പോൾ രോഗ പ്രസരണം കൂടി. കാസർകോഡാണ് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സ്ഥലം. രോഗ വ്യാപനം നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന കൃത്യമായ മാനദണ്ഡo പുറത്തിറക്കിയിട്ടുണ്ട്.ഇറ്റലിയും അമേരിക്കയും മറ്റും ആദ്യഘട്ടം ഗൗരവമായി ഇതിനെ കണ്ടില്ലെങ്കിലും അത്രയേറെ ജാഗ്രതയോടെ കേരളം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഡോക്ടർമാരും നഴ്സുമാരും ,പോലീസുകാരും, ആശാ വർക്കർ, ആരോഗ്യ ഉദ്യോഗസ്ഥരും വിശ്രമമില്ലാതെ പോരാടുന്നു. പക്ഷേ നമ്മൾ ജയിച്ചെന്നു കരുതി ആശ്വസിക്കാനും ആയിട്ടില്ല. ഏതാനും മാസം മുൻപ് നിപ്പ വന്നപ്പൊഴും വൈറസ് ഏതെന്ന് നിർണ്ണയിച്ച് സ്ഥിരീകരണം നടത്താൻ മണിപ്പാൽ ലാബിലേക്ക് അയക്കേണ്ടിവന്നു. കോഴിക്കോടും മലപ്പുറത്തും പക്ഷി പനി വന്നപ്പോൾ സാമ്പിൾ നമുക്ക് ഭോപ്പാലിലേക്ക് അയക്കേണ്ടിവന്നു. ആലപ്പുഴയിലെ വൈറോളജി ലാബ് മികച്ച നിലവാരത്തിൽ ഇതുവരെ എത്തിയിട്ടില്ല. പറയാൻ നമുക്ക് ഒരു വെറ്റിനറി സർവകലാശാല ഉണ്ടെങ്കിലും പുനെ ലാബിൻ്റെ നിലവാരമുള്ള ലാബ് തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുങ്ങുന്നേ ഉള്ളൂ. ആത്മപ്രശംസയും കുറ്റപ്പെടുത്തലും നമുക്ക് ആലസ്യമേ നൽകു.പോരായ്മകൾ കണ്ടറിഞ്ഞ് തിരുത്താനും, വിജയത്തിൽ നിന്ന് കരുത്ത് ഉൾകൊണ്ട് മുന്നേറാനുമാണ് കഴിയേണ്ടത് .തീർച്ചയായും നമ്മൾ ശരിയായ പാതയിലാണ്. പക്ഷേ ഓർക്കണം കൊ റൊണ അവസാനത്തെ വൈറസ് ഒന്നുമല്ല. അവൻ വീണ്ടും വരും മാരകമായ മറ്റൊരു രൂപത്തിൽ അപ്പോഴും നമുക്ക് തോൽകാതിരിക്കണമെങ്കിൽ അത്രമേൽ ജാഗ്രത പുലർത്തുക തന്നെ വേണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |