ജിയുപിഎസ് മടിക്കൈ ആലംപാടി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ പാഠം
പ്രകൃതിയുടെ പാഠം
"എന്തൊരു ചൂട് ! ദാഹിച്ചിട്ടു വയ്യ. അമ്മേ എനിക്കു കുറച്ചു വെള്ളം തരുമോ? " ഇവിടെ ഒരു തുള്ളി വെള്ളമില്ല. ഞാൻ പുഴക്കടവിൽ പോയി വെള്ളം കൊണ്ടു വരാം. അതുവരെ മോളിവിടെയിരിക്ക്. അമ്മേ പുഴക്കടവിലെ വെള്ളം മലിനമായിരിക്കുകയല്ലേ . പോയി നോക്കട്ടെ . എവിടെ നിന്നെങ്കിലും ശുദ്ധജലം കിട്ടിയാലോ . എന്തായാലും വെള്ളമില്ല പോയല്ലേ തീരൂ. ഞാനും അമ്മയുടെ കൂടെ വന്നോട്ടെ.? വന്നോളൂ മോളെ അമ്മേ ഇവിടെയെങ്ങും ആരുമില്ലല്ലോ. അതെന്താ ? ഇപ്പോൾ ആരും പുറത്തിറങ്ങാറില്ലേ? വാഹനങ്ങളുമില്ല. എങ്ങും നിശബ്ദത . അമ്മേ. : ഇതാ പുഴക്കടവെത്തി. ഹായ് എന്തു തെളിഞ്ഞ വെള്ളം . മുൻപ് ഞാൻ കാണുമ്പോൾ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. അന്നൊക്കെ മനുഷ്യർ ഇവിടെ മാലിന്യം കൊണ്ടുവന്നിടുമായിരുന്നു. ഇന്നാരും പുറത്തിറങ്ങാറില്ലല്ലോ. അതുകൊണ്ടാണ് പുഴയിലെ വെള്ളത്തിന് ഇത്ര തെളിമ . വാ നമുക്ക് വെള്ളം കുടിക്കാം. ഹായ് അമ്മേ... അതാ നോക്ക് നിറയെ മാമ്പഴങ്ങൾ . അമ്മേ ഞാൻ കുറച്ച് മാമ്പഴങ്ങൾ കഴിച്ചോട്ടെ. കഴിച്ചോ മോളെ.... ഹായ് മാമ്പഴത്തിനൊക്കെ എന്തു മധുരം! അല്ല അമ്മേ ഈ മനുഷ്യരൊക്കെ എന്താ പുറത്തിറങ്ങാത്തത്? അതിനു കാരണം കൊറോണ യാണ് മോളെ .. ഈ കൊറോണ എന്താണമ്മേ . അതൊരു മഹാരോഗമാണ്. ഈ രോഗത്തിന് ആരും ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. മനുഷ്യരുടെ ദുഷ്പ്രവൃത്തികൾ കാരണം പ്രകൃതി തന്നെ അവർക്കു കൊടുത്ത ശിക്ഷയായിരിക്കും ഇത്. ഇനിയെങ്കിലും അവർ പഠിക്കട്ടെ.... പുതിയൊരു പാഠം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |