മഹാമാരി
ഭയന്നു ലോകം കൊറോണ കൊണ്ട്
ജാതിമത ഒന്നുമേ നോക്കാതെ
പോരാടീടാം നമുക്കൊന്നായ്
കളികളും ചിരികളും വീട്ടിലിരുന്നാവാം
കഴിയുന്ന ജോലികൾ ചെയ്തു തീർക്കാം
ഇടയ്ക്കിടെ കൈകൾ കഴുകീടാം
വണ്ടിയും കടയും ആഘോഷവുമില്ലാതെ
വാർത്തകൾ കൊറോണ മാത്രമായി
രാവും പകലുമില്ലാതെ
ആരോഗ്യ പ്രവർത്തകരുമീ നിയമ പാലകരും
കാക്കുന്നു നമ്മുടെ നാടിനെയൊന്നായ്
ഒരുമയോടെ നമുക്കും കൈകൾ കോർക്കാം
മഹാമാരി കൊറോണയെ തകർക്കാൻ ..!