പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ മാങ്ങ പെറുക്കാൻ പോകും ഞാൻ.
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പന്തുകളിക്കാൻ പോകും ഞാൻ
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പൂന്തോട്ടത്തിൽ പോകും ഞാൻ.
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ പിന്നെ വീട്ടിലിരിക്കും ഞാൻ .