ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ നേരിടാം കൊറോണയെ

നേരിടാം കൊറോണയെ



മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയിൽ രോഗകാരിയാകുന്ന ഒരു തരം വൈറസുകളാണ് കോവിഡ് 19. സാധാരണ പക്ഷിമൃഗാദികളിൽ കാണപ്പെടുന്ന ഈ വൈറസുകളാണ് കൊറോണ എന്ന മഹാമാരിക്ക് കാരണം.

സമ്പർക്കത്തിലുടെയാണ് മനുഷ്യരിൽ ഈ രോഗം പടരുന്നത്. സാധാരണ ജലദോഷം മുതൽ നുമോണിയവരെ ഈ വൈറസ് മനുഷ്യന് ഉണ്ടാകുന്നു. മുഖ്യമായും ശ്വാസകോശത്തെയാണ് ബാധിക്കുക. രോഗ പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്ക് ഈ രോഗം പിടിപെട്ടാൽ മരണം വരെ സംഭവിക്കുന്നു. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ ഈ രോഗം ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. ദിവസേന ഈ രോഗം നിരവധി മനുഷ്യരെ കൊന്നൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്.


ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം.. അതിനു പ്രധാനമായും വേണ്ടത് ശുചിത്വമാണ്. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മാസ്ക്ക്കുകൾ നിർബന്ധംമായും ധരിക്കുക. കൂട്ടംകൂടി നിൽക്കരുത്. മറ്റുള്ളവരിൽ നിന്ന് പരമാവധി 1 മീറ്റർ അകലം പാലിക്കുക. ലോക്ക്ഡൌൺ കാലത്ത് കുട്ടികളും മുതിർന്നവരും വീട്ടിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക. അനാവശ്യമായി പുറത്തു ഇറങ്ങി നടക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ഒറ്റകെട്ടായി നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം. നേരിടാം


ദേവദാസ്.പി.
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം