കോവിഡ് പ്രതിരോധം
കോവിഡ് പ്രതിരോധം
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയിൽ രോഗകാരിയാകുന്ന ഒരു തരം വൈറസുകളാണ് കൊറോണ എന്നറിയാപെടുന്നത്. സാധാരണ പക്ഷിമൃഗദികളിൽ കാണാ പെടുന്ന വൈറസുകൾ സമ്പർക്കത്തിലുടെ മനുഷ്യർക്കും ഉണ്ടകുന്നു. സാധാരണ ജലദോഷം മുതൽ നുമോണിയവരെ ഈ വൈറസ്മനുഷ്യന് ഉണ്ടാകുന്നു. മുഖ്യമായും ശ്വാസകോശത്തെയാണ് ബാധിക്കുക. ചൈനയിലെ വുഹാനിൽ കണ്ടെത്തിയാ ഈ വൈറസ് നോവൽ കൊറോണ വിഭാത്തിൽ പെടുന്നു. ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം. അതിനു പ്രധാനമായും വേണ്ടത് ശുചിത്വമാണ്. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മാസ്ക്ക്കുകൾ നിർബന്ധംമായും ധരിക്കുക. കൂട്ടംകൂടി നിൽക്കരുത്. മറ്റുള്ളവരിൽ നിന്ന് പരമവദി 1മീറ്റർ അകലം പാലിക്കുക. ലോക്ക്ഡൌൺ കാലത്ത് കുട്ടികളും മുതിർന്നവരും വീട്ടിൽ തന്നെ കഴിയാൻ ശ്രെദ്ധിക്കുക. അനാവശ്യമായി പുറത്തു ഇറങ്ങി നടക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ഒറ്റകെട്ടായി നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|