ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ അപ്പുവിന്റെ സ്നേഹം
അപ്പുവിന്റെ സ്നേഹം
ഒരു ഗ്രാമത്തിലെ പാവപ്പെട്ട കർഷകൻ്റെ മകനായിരുന്നു അപ്പു. ഓടുമേഞ്ഞ ഒരു കൊച്ചുവീടായിരുന്നു അവൻ്റേത്. അച്ഛനും അമ്മയും ഒരു കുഞ്ഞനുജത്തിയും അടങ്ങുന്നതായിരുന്നു അവൻ്റെ കുടുംബം.വീടിനടുത്ത് നിറയെ കായ്ക്കുന്ന ഒരു മാവുണ്ടായിരുന്നു. ആ മാവിന് അപ്പുനെ വലിയ ഇഷ്ടമായിരുന്നു.അപ്പുവിനും അങ്ങനെയായിരുന്നു. തൻ്റെ മധുരമുള്ള പഴങ്ങൾ അവന് സ്നേഹത്തോടെ നൽകുമായിരുന്നു. മാവിൻ്റെ കൊമ്പുകളിൽ പലതരം പക്ഷികളും കിളികളും കൂടുകൂട്ടിയിരുന്നു. അണ്ണാറക്കണ്ണൻ വന്ന് പഴങ്ങൾ തിന്നുന്നത് കാണാൻ നല്ല രസമാണ് അപ്പുവിൻ്റെ കളിയും പഠിത്തവുമെല്ലാം മാവിൻ ചോട്ടിലാണ്. ഒരു ദിവസം രാവിലെ ഉnക്കമുണർന്നപ്പോൾ അച്ഛൻ ഒരു മരക്കച്ചവടക്കാരനോട് സംസാരിക്കുന്നതു കണ്ടു അവൻ അമ്മയോട് ചോദിച്ചപ്പോൾ ആ മാവ് അയാൾക്ക് മുറിക്കാൻ കൊടുത്തു എന്നാണ് പറഞ്ഞത്. അവൻ്റെ കുഞ്ഞു മനസ് വല്ലാതെ വേദനിച്ചു. അവൻ അച്ഛൻ്റെ അരികിലേക്ക് ഓടി അച്ഛൻ്റെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടു പറഞ്ഞു, ആ മാവ് മുറിക്കരുതച്ഛാ' നമ്മളെപ്പോലെ തന്നെ കൂടുകൂട്ടി ജീവിക്കുന്ന പക്ഷികൾ അതിലുണ്ട് മാങ്ങ തിന്നാൻ വരുന്ന അണ്ണാറക്കണ്ണനും പാട്ടു പാടാൻ വരുന്ന കുയിലിനും അത് വല്ലാതെ സങ്കടമാവും കൂടാതെ ശുദ്ധവായുവും തണലും മധുരമുള്ള മാമ്പഴങ്ങളും ധാരാളം തരുന്നതല്ലേ എനിക്ക് ഒരു പാട് ഇഷ്ടമാണ് ആ വൃക്ഷത്തെ അതു കൊണ്ട് ദയവു ചെയ്ത് ആ നന്മ മരത്തെ മുറിക്കരുത്. ഇത് കേട്ട് അച്ഛന് സങ്കടം തോന്നി. മരം മുറിക്കാൻ വന്ന ആളോട് തിരിച്ചു പോകാൻ പറഞ്ഞു. അവന് സന്തോഷമായി' ഓടിച്ചെന്ന് ആ മാവിനെ കെട്ടിപ്പിടിച്ചു മാവിന് ഒരു പാട് സന്തോഷം തോന്നി ഒരു ചെറിയ കാറ്റുവന്ന് അതിൻ്റെ ചില്ലകൾ ആടുന്നത് അവൻ കണ്ടു. അണ്ണാറക്കണ്ണനും കിളികളും അവനോടു നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |