ജന്മം നൽകിയ നാടിത്
ദൈവത്തിന് സ്വന്തം നാടിത്
മഹാമാരിയെ തടയുവാൻ
ഒരുമിച്ചൊന്നായി മുന്നേറാം
ഈ മഹാമാരിയെ തടയുവാൻ
ഒരുമിച്ചൊന്നായ് മുന്നേറാം
തളരുകില്ലീ കൈകളൊന്നും
നിപ്പ നൽകിയ പാഠമാം
പതറുകില്ലീ കൈകളൊന്നും
ഉൾകരുത്തിൻ ശക്തി നാം
കൂട്ടമായ് പൊതു സ്ഥലത്തെ ഒത്തുചേരൽ നിർത്തണം
തോക്കുകില്ല നമ്മളിന്ന് കോവിടിന്റെ മുന്നിലും
തോക്കുവാൻ പിറന്നതല്ല
നമ്മളെന്നും ഓർക്കുവീൻ
ചെക്ക്യാട് പഞ്ചായത്തിലും വന്നുവല്ലോ - കോവിടും
ചെറുത്തകറ്റി പൊരുതിനമ്മൾ
രോഗമുക്തി - നേടിന്നാം
ലോക്ക്ഡൗണ് വന്നതോടെ
ഉത്സവങ്ങൾ നിർത്തിനാം മാസ്ക് കൊണ്ട് മുഖം മറച്ചു
അണുവിനെ അകറ്റിടാം
കൈകഴുകി കൈതൊടാതെ ചെറുക്കണം കോറോണയെ
ഉയരും നാം ഉണരും നാം...
കേരളത്തിന് മക്കളായി
ഉയരും നാം ഉണരും നാം
വിജയദാഹണഭീതിയായ്