ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ ആനക്കൊമ്പനും അണ്ണാറക്കണ്ണനും

ആനക്കൊമ്പനും അണ്ണാറക്കണ്ണനും


അങ്ങോട്ടുമിങ്ങോട്ടും ചാടി കളിക്കല്ലേ
ഉരുണ്ട വാലൻ അണ്ണാറക്കണ്ണാ
 മാവിൻ്റെ മുകളിൽ കയറിയിട്ട്
കിങ്ങിണി മാങ്ങ കൊഴിച്ചിടല്ലേ
കിങ്ങിണി മാങ്ങ കൊഴിച്ചിട്ടാൽ
മുല്ല വടി വെട്ടി തല്ലും ഞാൻ
തല്ലല്ലേ കൊല്ലല്ലേ ആനക്കറുമ്പാ
എന്നെ തല്ലല്ലേ കൊല്ലല്ലേ ആനക്കറുമ്പാ
 മൂവാണ്ടൻ മാവിൽ കേറുന്നില്ല ഞാൻ
 മൂവാണ്ടൻ മാവിൽ കയറാഞ്ഞാൽ
 എങ്ങിനെ മാങ്ങ കൊഴിച്ചിടും
 ചങ്ങാത്തം ഓർത്തെന്നെ തല്ലാതെ വിട്ടാൽ
മൂവാണ്ടൻ മാങ്ങ പറിച്ചു തരാം.



 

സഫ ഉമ്മകുൽസു
1 സി ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത