മീനുവിന്റെ അനുഭവപാഠം
മീനു സ്കൂളിൽനിന്ന് വന്ന് ബാഗ് വാലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് ഓടി. ഇന്ന് അമ്മ എന്താണാവോ ഉണ്ടാക്കിയിരിക്കുന്നത്? മീനു ആകാംക്ഷയോടെ നോക്കി. "മോളെ, വേഗം പോയി കൈയും കാലും കഴുകൂ, നീ മണ്ണിൽ കളിച്ചിട്ട് അല്ലെ വരുന്നത് "' അമ്മ പറഞ്ഞു. മീനു അത് കൂട്ടാക്കിയില്ല. അവൾ ആർത്തിയോടെ അവലും പഴവും തിന്നു. ഇത് ഒരു ദിവസത്തെ കാര്യമല്ല. എന്നും മീനു ഇങ്ങനെയാണ്. മീനു പിറ്റേന്നും സ്കൂളിൽ പോയി. കുറച്ചു കഴിഞ്ഞു ടീച്ചർമാർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു. കുറച്ചു കഴിഞ്ഞു കുമാരി ടീച്ചർ ക്‌ളാസിൽ വന്നു. പതിവുപോലെ കണക്കു ക്‌ളാസ് എടുക്കാനാണെന്നാണ് മീനു വിചാരിച്ചത്. ഗുണനപ്പട്ടികകൾ എല്ലാം അവൾ പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ടീച്ചർ പറഞ്ഞു "നാളെ മുതൽ അവധിയാണ്, പരീക്ഷയുമില്ല". മീനു കണ്ണും മിഴിച്ചുനോക്കി ."അതെന്താ അങ്ങനെ?" മീനു ടീച്ചറോട് ചോദിച്ചു. അപ്പോൾ ടീച്ചർ പറഞ്ഞു, "കൊറോണ എന്ന വൈറസ് ലോകത്തെയാകെ പേടിപ്പിച്ചിരിക്കുകയാണ്. കുറെ ആളുകൾ മരിച്ചു. ഇനി നിങ്ങൾ വീട്ടിൽ നിന്ന് അധികം പുറത്തേക്കു പോകരുത്. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴുമെല്ലാം ടവൽ കൊണ്ട് മറയ്ക്കണം. "മീനുവും കൂട്ടുകാരും ശ്രദ്ധയോടെ കേട്ടിരുന്നു. തന്റെ അമ്മയും എപ്പോഴും തന്നോട് കൈയും കാലും കഴുകണമെന്നും വൃത്തിയുള്ള കുട്ടിയായിരിക്കണമെന്ന് പറയുന്നതും അവൾ ഓർത്തു. ഇപ്പോൾ മീനുവും കുടുംബവും ലോക്ക്ഡൗൺ
കാലത്തിലാണ്. ശുചിത്വ ശീലങ്ങളിൽ മടിച്ചിയായിരുന്ന മീനു ഇന്ന് കൈകൾ ഇടയ്‌ക്കിടയ്ക്ക് കഴുകിയും പുറത്തേക്ക് അധികം ഇറങ്ങാതെ പുസ്തകങ്ങൾ വായിച്ചും കളിച്ചും മിടുക്കിയായി മുന്നോട്ട് പോകുന്നു . ജീവിതം പഠിപ്പിച്ച ചെറിയ പാഠങ്ങൾ പോലും മറക്കാതെ - - - -
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|