ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/ പൊരുതാം നമുക്കൊരുമിച്ച്

പൊരുതാം നമുക്കൊരുമിച്ച്

കൊറോണയെന്നൊരു മഹാമാരിയെ
വീട്ടിൽ നിന്നും ഓടിക്കാം
നാട്ടിൽ നിന്നും ജഗത്തിൽ-
നിന്നും ഓടിച്ചീടാം പൊരുതീടാം.

    ഇരു കൈകൾ കഴുകീടുവിൻ
    മുഖം ആവരണം ചെയ്തീടുവിൻ
    ജനക്കൂട്ടങ്ങൾ ഒഴിവാക്കുവിൻ
    ഒറ്റക്കെട്ടായ് പൊരുതീടുവിൻ.

തുരത്തിടാം നമുക്ക് കൊറോണയെ
ഐക്യത്താൽ പൊരുതീടാം
മാനവരക്ഷക്കായ് ഒന്നായ്
നല്ലൊരു പുലരിക്കായ് പൊരുതാം.

സഹല. പി
6 B ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത