ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കോവിഡെന്ന മഹാമാരി ലോകത്തെയാകെ പിടിച്ചുലയ്ക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയുളളൂ. ഈ കാലയളവിൽ തന്നെ എത്ര പേരാണ് കോവിഡ് ബാധയിൽ മരണത്തിന് കീഴടങ്ങിയത്! ചൈനയിലെ വുഹാനെന്ന കൊച്ചു പ്രവിശ്യയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് എത്ര വേഗത്തിലാണ് ലോകമാകെ പടർന്നു കയറിയത്. നമ്മുടെ കൊച്ചു കേരളത്തെ പോലും ഭീതിമുനയിലാക്കി കൊണ്ടിരിക്കുകയാണീ മഹാമാരി. ഈ മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയതും മാതൃകാപരം ആയതുമായ പ്രതിരോധപ്രവർത്തനങ്ങളാണ് കേരളം നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് നമ്മുടെ കൊച്ചു കേരളത്തിലാണ്. കോവിഡ് കാരണം ലോകത്താകമാനം മരണസംഖ്യ 300000 കടക്കുകയാണ്. രോഗവ്യാപനം തടയാൻ സർക്കാർ എടുക്കുന്ന നടപടികൾക്ക് പുറമേ നമ്മളും ചില കരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസര-ശുചിത്വവും നാം നിർബന്ധമായും പാലിക്കേണ്ടതാണ്.ഇടയ്ക്കിടയ്ക്ക് കൈകഴുകുന്നതും ശാരീരികശുചിത്വം പാലിക്കുന്നതും രോഗവ്യാപനത്തെ ഒരു പരിധി വരെ അകറ്റാൻ സഹായിക്കും.കൂടാതെ സാമൂഹികഅകലം പാലിക്കുകയും വേണം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |