എത്ര മനോഹരമീ പ്രകൃതി
പൂക്കളും മൃഗങ്ങളുംനാമുമുണ്ട് ഈ പ്രകൃതിയിൽ
പുഴ വേണം മഴ വേണം
കാറ്റും കിളികളും കൂടെ വേണം
സുന്ദരമായൊരു കാലവും
കാഴ്ചയും വേണം മണ്ണിൽ കഴിഞ്ഞീടാൻ
ഇത്രയും നാൾ ഒരുമിച്ചു നിന്നു നാം
ഇനിവരും ജീവിതം ആസ്വദിക്കാൻ
ഒരുപോർക്കളം കൂടി നൽകുന്നിതാ ഭൂമി
നന്മതൻ ശക്തിയെ വീക്ഷിക്കുവാൻ
'കൊറോണ 'യാം വ്യാധിയെ നീക്കീടാനായ്
ഒത്തു ചേർന്നു പരിശ്രമിക്കാം
ഒത്തു ചേർന്നീടാം പ്രകൃതിയെ സംരക്ഷിച്ചീടാം