ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കൊറോണകാലം എന്നിൽ വരുത്തിയ മാറ്റം

കൊറോണകാലം എന്നിൽ വരുത്തിയ മാറ്റം

കോവിഡ് 19 എന്ന മഹാ മാരക വൈറസിന്റെ അതിപ്രസരം നമ്മുടെ രാജ്യത്തെ മുഴുവൻ ബാധിച്ച ഈ സാഹചര്യത്തിൽ വീട്ടിൽ സുരക്ഷിതരായി ഇരുന്ന് ഞാനും രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായി. വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി മൂന്നുനേരം കുളിക്കുവാനും, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുവാനും, അങ്ങനെ ശുചിത്വം പാലിച്ച് മുന്നോട്ടു പോകാൻ ഞാൻ ഈ കൊറോണകാലത്ത് ശീലിച്ചു. വീടിനുള്ളിൽ ഇരുന്ന് കളിക്കാവുന്ന കളികൾ ആയ ചെസ്സ്, കാരംസ് എന്നിവയിലൂടെ അവധിക്കാലം ആഘോഷിക്കാം അല്ലാതെ ഗ്രൊണ്ടിൽ കളിക്കുന്ന കളികൾ മാത്രം അല്ല ആസ്വദിക്കാൻ പറ്റുന്നവ എന്നും ഈ കൊറോണക്കാലം എന്നെ പഠിപ്പിച്ചു. വീടും പരിസരവും വൃത്തിയാക്കാൻ ഞാൻ പഠിച്ചു. അമ്മയെ ചെറിയ, ചെറിയ വീട്ടുജോലികളിൽ സഹായിക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ട്. അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും കൂടെ വീട്ടിലിരുന്ന് ഈ രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമാകാൻ ഇപ്പോ ഈ കൊറോണക്കാലത്ത് എനിക്കും സാധിച്ചു. നന്മയുള്ള, അച്ചടക്കമുള്ള, ഒരു കുട്ടിയായി വളരാനുള്ള ബോധം ഈ അവധിക്കാലം എന്നിൽ പ്രചോദനമായി.

ദയാനന്ദ് രാജ്
4 C ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം