ചെറിയഴീക്കൽ ജി.എൽ.പി.എസ്സ്/മികവുകൾ
കർമ്മനിരതരായ ഒരു കൂട്ടം അദ്ധ്യാപകരും PTA യം SMC യും ചേർന്നുള്ള പ്രവർത്തനത്തിലൂടെ ഈ വിദ്യാലയം അനുദിനം പുരോഗതിയിലേക്ക് കുതിക്കുകയാണ്. മാർഗദർശികളായ നാട്ടുകാരുടെയും കരയോഗത്തിന്റെയും അകമഴിഞ്ഞ പിന്തുണ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.
ഗുണമേന്മയുള്ള മൂല്യധിഷ്ഠിത വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ് സ്കൂളിൽ നൽകുന്നത്. കല കായിക പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. എല്ലാ മാസവും ക്ലാസ്സ് ടെസ്റ്റ് നടത്തി PTA കൂടിവരുന്നു. എല്ലാ പ്രവർത്തങ്ങളിലും ഭിന്നശേഷി കാർക്ക് തുല്യപ്രാധാന്യം നൽകി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ട്.. ഹലോ ഇംഗ്ലീഷ്, മലയാളതിളക്കം എന്നിവയിലൂടെ ഭാഷ പരമായി മുൻപന്തിയിൽ എത്താൻ കുട്ടികൾക്ക് കഴിഞ്ഞു.
പരിസ്ഥിതി ദിനത്തിൽ 'സ്കൂളിലും വീട്ടിലും വിഷരഹിത പച്ചക്കറിത്തോട്ടം 'എന്ന ആശയം നടത്തിവരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി മിനി അക്വാറിയവും സിറ്റിംഗ് പ്ലേസ് ആയ ആൽത്തറയും നിർമ്മിച്ചു. 'സമഗ്ര ആരോഗ്യം കുട്ടികളിൽ ' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ വ്യക്തി ശുചിത്വം ഉറപ്പാക്കാൻ വേണ്ട പ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തിവരുന്നു. ദിനചാരങ്ങൾ വിപുലമായി സംഘടിപ്പിച്ചു വരുന്നു. വിഷയനുബന്ധിതമായി ക്വിസ് പരിപാടികൾ, പ്രദർശനം, പ്രസംഗം,കുറിപ്പുകൾ തയ്യാറാക്കൽ, ആൽബം ഇവയെല്ലാം നടത്തി വരുന്നു. എല്ലാ തിങ്കളാഴ്ചയും ഇംഗ്ലീഷ് അസംബ്ലി നടത്തിപോരുന്നു. മഹത് വ്യക്തികളെ കുറിച്ച് അറിവ് നേടുന്നതിനായി വിപുലമായ ഒരു ഫോട്ടോ ഗാലറിയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു .എല്ലാവർഷവും LSS പരീക്ഷയിൽ മികച്ച വിജയം നേടാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നുണ്ട് .