ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷം/ലേഖനം/ പ്രകൃതിയെ സംരക്ഷിക്കുക

പ്രകൃതിയെ സംരക്ഷിക്കുക

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും .പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധാന്യത്തെ കുറിച്ച് ഒർമ്മിക്കാനുള്ള അവസരമായി 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങുന്നത്. എല്ലാം മനുഷ്യർക്കും ശുദ്ധവായുവും, ജലവും, മറ്റ് ജൈവ വൈവിദ്ധ്യ ആനുകൂല്യങ്ങളും നൽകുന്നത് പരിസ്ഥിതിയാണ്. അവ നശിച്ചാൽ അത് ഓരോ ജീവജാലങ്ങൾക്കും ആപത്താണ് ഭൂമിയെ സുരക്ഷതവും സുന്ദരവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കെെമാറേണ്ടത് നമ്മുടെ കടമയാണ്. ഇന്നത്തെ കാലഘട്ടത്തിൽ നഗരങ്ങളെല്ലാം മലിനീകരണത്തിൻെറ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിക്കുന്നു കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു . അതൊടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു.

പലപ്പോഴും മനുഷ്യൻ വികസനത്തിൻെറ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നു .എന്നിരുന്നാൽ തന്നെയും സമൂഹ്യവും സാമ്പത്തികവുമായ ഉയർച്ചയ്ക്ക് വികസനം അനിവാര്യമാണ്.ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥി- തിയെ ദോഷകരമായി ബാധിക്കാറുണ്ട്. ഭൂമിയിലെ ചൂടിൻെറ വർദ്ധനവ് ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഇതൊക്കെ ഉണ്ടാക്കുന്നത് മനുഷ്യരുടെ ഓരോ പ്രവർത്തികൾ മുലമാണ്. പരിസ്ഥിതിയാണ് നമ്മുടെ ജീവൻെറ നിലനിൽപ്പ്. അതിനെ സംരക്ഷിക്കേണ്ടത് ഓരോ പൗരൻെറയും കടമയാണ്.

ശബ്ന . ഹബീബ 9.സികട്ടികൂട്ടിയ എഴുത്ത്