ലോകത്തെയാകെ ഞെട്ടിവിറപ്പിക്കും
കോവിഡിൻ സംഹാരനൃത്തം നടക്കുന്നു
മാനവരാശിക്ക് ഭീഷണിയായൊരു
കൊറോണവൈറസ് പെരുകുന്നു മേൽക്കുമേൽ
എ പി എൽ, ബി പി എൽ ഭേതമില്ലാതെയീ
ഭീതിതൻമുന്നിൽനിന്നൊന്നായ് പൊരുതണം
ഹസ്തദാനങ്ങളും ആലിംഗനങ്ങളും
മാറ്റേണമെന്നപേക്ഷിക്കുകയാണുഞാൻ
അകലത്തിരിക്കണം സമൂഹവുമായി നാം
ഭരണപക്ഷം പറയുന്നത് കേൾക്കണം
കൈകൾ കഴുകിയും റോഡിൽ പോകാതെയും
വീട്ടിലിരിക്കുവാൻ ചൊല്ലുന്നു രക്ഷകർ
ജീവിതശീലങ്ങളൊന്നായ് മറന്നുനാം
ജീവൻ നിലനിർത്താൻ പരിശ്രമിക്കവേണം
നമ്മുടെ നന്മക്കായി രാപ്പകൽ യത്നിക്കും
ആരോഗ്യരക്ഷകർ ദൈവതുല്യർ
അവരെ നമിക്കാം അവർക്കൊപ്പം ചേരാം
പൊരുതിജയിച്ചീടാം നന്മവരുത്തുവാൻ
"ലോകാസമസ്താ സുഖിനോഭവന്ദു"
എന്നുള്ളതാകട്ടെ ഇനിയുള്ള മന്ത്രം... (3)