2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023 - 24

                    പ്രവേശനോത്സവത്തോടു കൂടിയാണ് ചെണ്ടയാട് യു പി സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നവാഗതരെ സ്വീകരിക്കൽ, തുടർന്ന് പ്രവേശനോത്സവ ഉദ്ഘടനവുംആരംഭിച്ചു. പ്രവേശനോത്സവം ഉൽഘടനം ചെയ്ത്  സംസാരിച്ചത് 19)൦ വാർഡ് മെമ്പർ ജിഷ കെ ആണ്. മുഖ്യാഥിതിയായി എത്തിയത് പൂർവ്വ വിദ്യാർത്ഥിനിയായ മുംതാസ് എം കെ ആണ്. തുടർന്ന് ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പ്രവേശനോത്സവ കിറ്റ് വിതരണവും നടന്നു. ഉൽഘടനം അവസാനിച്ചതോടെ സ്വരജതി ഓർക്കസ്ട്ര ഒരുക്കിയ നാടൻ പാട്ടിന്റെ വിരുന്നും കുട്ടികൾക്കായി ഒരുക്കി. തുടർന്ന് കുട്ടികൾക്കുള്ള പായസവിതരണം നടന്നു.


ലോക പരിസ്ഥിതി ദിനം

                     ലോക പരിസ്ഥിതിദിനവുമായി ബന്ധപെട്ട് പ്രത്യേക അസ്സംബ്ലീ ചേരുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി നാമത്ത്പള്ളി, കാട്ടാൾ മുക്ക്, നിള്ളങ്ങൽ, എന്നിവിടങ്ങളിൽ കുട്ടികൾ മരത്തൈകൾ നട്ടുപിടിപ്പിച്ചു. സസ്യങ്ങളെ അറിയാം എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് മത്തിക്കളത്തിലേക്കു ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കുട്ടികൾക്കാവിശ്യമായ പേപ്പർ ബാഗ് വിതരണവും പേപ്പർ പേന നിർമാണവും നടത്തി. പരിസ്ഥിതി ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.