*സമാന്തര വരകൾ എന്ന ആശയം  മനസിലാക്കുന്നതിനായി 'പൂമരം -സമാന്തര വരകളിൽ 'എന്ന പ്രവർത്തനം ചെയ്തു .

*വൃത്തത്തിന്റെ കേന്ദ്രം എന്ന ആശയം മനസിലാക്കാൻ കാർഡ് ബോർഡ് ,ഈർക്കിൽ എന്നിവ ഉപയോഗിച്ച് പമ്പരം കറക്കാം എന്ന പ്രവർത്തനം ചെയ്തു .

*വിവിധ ജ്യാമിതീയ രൂപങ്ങൾ A 4 സൈസ് പേപ്പറിലും നോട്ടു ബുക്കിലും വരച്ചു തയ്യാറാക്കി .

*കലണ്ടർ ഗെയിം അവതരിപ്പിച്ചു .

*5 ,6 ,7  ക്ലാസ്സിലെ എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചു 26 നവംബർ 2021 ൽ ഗണിത ക്വിസ് നടത്തി .

*22 ഡിസംബർ -ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ശ്രീനിവാസ രാമാനുജൻ -ജീവ ചരിത്രം ,അദ്ദേഹത്തിന്റെ സംഭാവനകൾ എന്നിവ വിശദമാക്കുന്ന വീഡിയോ പ്രദർശനം നടത്തി .

*രാമാനുജൻ കണ്ടെത്തിയ അക്കങ്ങൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .

*9 ന്റെ ഗുണന പട്ടിക എളുപ്പത്തിൽ പഠിക്കാനുള്ള മാർഗം അവതരിപ്പിച്ചു .