2022-23 വരെ2023-242024-25

വായന ദിനം 2024

2024-25 അധ്യയന വർഷത്തിലെ വായനാവാരവുമായി ബന്ധപ്പെട്ട പ്രവർത്തനോദ്ഘാടനം തകഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . അജയകുമാർ. എസ് ഇന്ന് സ്കൂൾ ഹാളിൽ നിർവ്വഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. തദവസരത്തിൽ എല്ലാ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സന്നിഹിതരായിരുന്നു. എസ്. എം . സി. പ്രസിഡൻ്റ് ശ്രീമതി. പാർവ്വതി ദാസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വായന വളർത്തുന്നതിനായി ആരംഭിച്ച പുസ്തകത്തൊട്ടിൽ എന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. ഈ പദ്ധതിയിലേക്കായി കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും പുസ്തകങ്ങൾ സംഭാവന നൽകി. പുസ്തകത്തൊട്ടിലിൽ പുസ്തകങ്ങൾ നിക്ഷേപിച്ചാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്. ഇത് കുട്ടികൾക്ക് വളരെ കൗതുകം ഉളവാക്കുന്ന പരിപാടി കൂടിയായിരുന്നു.

46325 chirayakomGUPS pusthakathottil

           വാർഡ് മെമ്പർ ശ്രീ. ബെൻസൺ ജോസഫ് ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പരിപാടികൾ കഥ പറച്ചിൽ, കവിതാലാപനം, പുസ്തകം പരിചയപ്പെടുത്തൽ എന്നിവയുണ്ടായിരുന്നു. എം.പി.റ്റി. എ പ്രസിഡൻ്റ് ശ്രീമതി. ബിബിൻ കളത്തിൽ , എസ്. എം. സി. അംഗം ശ്രീമതി. രേഷ്മ അനൂപ് ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപിക ശ്രീമതി. ജൂലിയറ്റ്. എ . മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

46325 chirayakomGUPS Reading Dayclass room library
46325 chirayakomGUPS Reading Day