കോവിഡെ ന്നൊരു മഹാമാരി
നമ്മുടെയിടയിൽ വന്നെത്തി
മാനുഷജീവന് ഭീഷണിയായ്
മാനവ ജീവിതം സ്തംഭിപ്പിച്ചു
പരീക്ഷയെല്ലാം റദ്ദാക്കി
കളികളെല്ലാം വഴിമാറി
വീട്ടിൽത്തന്നെയിരുപ്പായി
ലോക് ഡൗണാകുമീ നേരത്ത്
കൈകൾ നന്നായ് കഴുകീ ടൂ
സമൂഹജീവനം ഒഴിവാക്കൂ
നമുക്കു നേടാം രക്ഷയിതിൽ
നാടിന് നന്മ വരുത്തീടാം