പൊരുതുവാൻ നേരമായി സോദരാ
നമുക്ക് ഇൗ മഹാമാരിയെ
പ്രതിരോധ മാർഗത്തിലൂടെ
അകറ്റിടാം ഇൗ ദുരന്തത്തിൽ
നിന്നു മുക്തി നേടുവാൻ
ഒഴിവാക്കിടാം ഹസ്തദാനം
സ്നേഹ സന്ദർശനം ആരോഗ്യ
നന്മയ്ക്ക് നൽകും നിർദേശങ്ങൾ
പാലിക്കാം മടിക്കാതെ നമുക്ക്
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം നമുക്ക് സോദരാ