ചാന്ദ്ര ദിനം

നമുക്കെല്ലാം അറിയാവുന്നതുപോലെ, ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ആകാശഗോളവും ചന്ദ്രനാണ്. ‘ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാൽവയ്പ്പും എന്നാൽ മാനവരാശിക്ക് വലിയൊരു കുതിച്ചുചാട്ടവു’മായ ആ മഹാസംഭവം- മനുഷ്യന്റെ ആദ്യ ചാന്ദ്രസന്ദർശനം നടന്നത് 1969 ജൂലൈ 21നാണ്. ചന്ദ്രോല്പത്തിയുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഗ്രഹരൂപീകരണ വേളയിൽ ഭൂമിയിൽനിന്ന് അടർന്നുപോയതാണെന്നും ഭൂമി ആകർഷിച്ച് പിടിച്ചെടുത്തതാണെന്നുമുള്ള സിദ്ധാന്തങ്ങൾക്കു പുറമെ ഒരിക്കൽ രണ്ടു ചന്ദ്രന്മാരുണ്ടായിരുന്നുവെന്നും അവ കൂടിച്ചേർന്നാണ് ഇപ്പോഴുള്ള ചന്ദ്രനായതെന്നുമുള്ള പുതിയൊരു സിദ്ധാന്തവും നിലനിൽക്കുന്നുണ്ട്. ചാന്ദ്രയാൻ ദൗത്യം ഈ മേഖലയിലുള്ള ഭാരതത്തിന്റെ ഉറച്ച കാൽവയ്പാണ്. ചന്ദ്രനിലെ ജലസാന്നിധ്യം കുറച്ചുനാൾ മുമ്പുവരെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഏകദേശം 460 കോടി വർഷങ്ങൾക്കു മുമ്പാണ് ചന്ദ്രൻ രൂപം കൊണ്ടതെന്നു കരുതുന്നു. 3475 കിലോമീറ്റർ വ്യാസവും 10,917 കിലോമീറ്റർ ചുറ്റളവുമുള്ള ഈ ദ്രവ്യപിണ്ഡം ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമാണ്. ചന്ദ്രൻ, ഭൂമിയേപ്പോലെ തന്നെ ഒരു പൂർണഗോളമല്ല. മധ്യരേഖാ വ്യാസവും, ധ്രുവരേഖാവ്യാസവും തമ്മിൽ നാല് കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്.

 
"https://schoolwiki.in/index.php?title=ചാന്ദ്ര_ദിനം.&oldid=651384" എന്ന താളിൽനിന്ന് ശേഖരിച്ചത്