ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ രോഗങ്ങളും പ്രധിരോധവും

രോഗങ്ങളും പ്രധിരോധവും

പരിസര ശുചിത്വവും രോഗപ്രതിരോധവും എന്ന വിഷയത്തിന് വളരെ പ്രസക്തിയേറിയ കാലഘട്ടമാണ് ഇന്ന് നാം നേരിടുന്നത്

രോഗങ്ങളെ ചെറുക്കാൻ നമുക്ക് ആദ്യം വേണ്ടത് പ്രധാനമായും ശുചിത്വമാണ്
പരിസര ശുചിത്വവും രോഗപ്രതിരോധവും
ഇന്നത്തെപ്പോലെയല്ല അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു.പ്രകൃതിയിൽ നിന്ന് ലഭിക്കന്ന ചക്ക, മാങ്ങ പോലുള്ള വിഭവങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ശാസത്രം പോലും തെളിയിച്ചിരിക്കുന്നു അങ്ങനെ കഴിക്കുന്ന ഭക്ഷണം രോഗപ്രതിരോധശേഷി കൂട്ടും
അതിനാൽ നാം നല്ല ഭക്ഷണം കഴിച്ച് പ്രതിരോധ ശക്തി വർധിപ്പിക്കുകയും ശുചിത്വം പാലിച്ച് രോഗങ്ങളെ ചെറുക്കുകയും വേണം
ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ കടലിൽ നിന്ന് പിടിച്ചെടുത്ത മത്സ്യത്തിൽ പോലും ഫോർമാലിൻ കലർത്തിയിട്ടാണ് നമുക്ക് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണം പോലും കീടനാശിനികൾ തളിച്ച് വിഷം തന്നെയാക്കിയിരിക്കുകയാണ്
അതിന്റെ ഭാഗമായി മനുഷ്യർ ജീവിതശൈലീ രോഗങ്ങൾക്കടിമപ്പെട്ടിരിക്കുന്നു
നമ്മൾ കഴിക്കുന്ന മരുന്നിൽ പോലും ഒരു രോഗം ഭേദമാക്കുന്നതിനു പകരം മറ്റൊരു രോഗം വരുത്താനുള്ള സാധ്യതയേറെയാണ്
ആഹാരം മലിനമായാൽ പ്രതിരോധശേഷി നേടുന്നതിനേക്കാളേറെ  രോഗങ്ങളെ വിളിച്ചു വരുത്തകയാണ് ചെയ്യുന്നത്
പഴയകാല മനുഷ്യൻ പ്രകൃത്യാ ലഭിക്കുന്ന ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്.
ഒരു പരിധി വരെ ഈ മഹാമാരിയെ നേരിടാൻ ശുചിത്വം പ്രധാനമാണ്
ഈ ഉത്തരവ് തന്നെ ശുചിത്വത്തിന്റെ പ്രാധാന്യം നമുക്ക് വ്യക്തമാക്കിത്തരുന്നു
വായു, ജലം, മണ്ണ് എന്തിനേറെപ്പറയുന്നു പ്രകൃതിയെ മുഴുവനായും മനുഷ്യർ മലിനമാക്കിയിരിക്കുകയാണ്
കൊറോണ എന്ന പേരിൽ പുതിയ മഹാമാരി ലോകത്തെ കീഴടക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടതെന്ന സത്യം തിരിച്ചറിഞ്ഞു
ഇപ്പോൾ പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു
നാം കഴിക്കുന്ന ആഹാരത്തിലൂടെയാണ് രോഗ പ്രതിരോധശേഷി നേടേണ്ടത്
കഴിക്കുന്ന ആഹാരത്തിൽ വൈറ്റമിൻ സിയുടേയും ധാതുക്കളുടേയും അളവിനനുസരിച്ച് പ്രതിരോധശേഷികൂടുകയാണ് ചെയ്യുക
പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടും വാഹനങ്ങളിൽ നിന്ന് പുറത്തവിടുന്ന പുക കൊണ്ടും ഫാക്ടറിയിലെ വിഷവാതകങ്ങളെക്കൊണ്ടും നാം പ്രകൃതിയെ മലിനമാക്കിയെങ്കിൽ ഇന്ന് പ്രകൃതി നമുക്ക് തിരിച്ചടി തന്നിരിക്കുകയാണ്
കച്ചവടതൽപരരായ മനുഷ്യർ ലാഭക്കൊതിയൻമാരായി നമ്മെ രോഗാതുരരാക്കുകയാണ്
ശുചിത്വം അവിടേയും പ്രധാനപ്പെട്ടതാണ്
പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുകയും ശുദ്ധജലം കുടിക്കുകയും കീടനാശിനികൾ തളിച്ചഭക്ഷണ സാധനങ്ങൾ ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുകയും ജൈവപരമായി നിർമ്മിച്ചെടുത്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ നമുക്ക് കഴിയും
സൻവിയ പി എസ്
7 D ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം