ഏഴഴകുള്ളൊരു വർണ്ണച്ചിറകിൽ പാറി നടക്കും പൂമ്പാറ്റേ നിൻ ചിറകിൻ മേൽ വർണ്ണം പൂശി സുന്ദരിയാക്കിയതാരാണ്. പൂവുകൾ തോറും പൂന്തേൻ നുകർന്ന് പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി വിതറിയ നിറമാണോ പൂവിൻ സൗഹൃദം പൂവിൽ നിന്നും പകർന്ന് കിട്ടിയ നിറമാണോ? ആരു നിനക്കീ നിറമേകീ ചൊല്ലുക ചൊല്ലുക പൂമ്പാറ്റേ?
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത