മുറ്റത്തുണ്ടൊരു കൊന്നമരം
അഴകേറുന്നോരു കൊന്നമരം
കൊന്നമരത്തിൽ സ്വർണനിറത്തിൽ
നിറയെ പൂക്കൾ വിരിഞ്ഞല്ലോ
സൂര്യൻ ഉദിച്ചത് പോലെ എങ്ങും
ചില്ലയിൽ ആടി രസിച്ചല്ലോ
പൂമ്പാറ്റകളും ചെറു കുരുവികളും
പാറിപ്പാറി നടന്നല്ലോ
ഐശ്വര്യത്തിൻ സമൃദ്ധിയുടെയും
വിഷുവിൻ വരവറിയിച്ചല്ലോ