ലോകം മുഴുവനും ഞെട്ടി വിറപ്പിച്ച,
ഭീകരനാമൊരു കുഞ്ഞൻ വൈറസ്.
ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി,
ഇറ്റലി, ജർമ്മനി, ഫ്രാൻസ്, അമേരിക്ക
എന്നിവിടങ്ങളിലെല്ലാം കറങ്ങി,
ഒടുവിലെത്തി ഈ കൊച്ചു കേരളത്തിലും.
കൊറോണയെന്ന കുഞ്ഞൻ കൊലയാളിയെ,
പിടിച്ചു കെട്ടീടണം ഈ മഹാമാരിയെ..
നിസ്സാരനായ് കാണേണ്ട കുഞ്ഞനാം കൊറോണയെ,
തുരത്തണം നമ്മുടെ നാട്ടിൽ നിന്നും..
വീട്ടിലിരുന്നു നാം മാതൃകയാവണം,
പ്രയത്നീച്ചീടണം നല്ലൊരു നാളേക്കായ്......