ഇന്നെന്റെ നാടിനിന്നെന്തു ഭംഗി !!
ഈകൊച്ചുഗ്രാമത്തിനെന്തു ഭംഗി !!
കാക്കപ്പൂ വിരിയുന്നപാറകളും
പച്ചപ്പുൽ മേയുന്ന പൈകിടാവും.......
പച്ചനെല്ലിക്ക തൻ ചെറു ചവർപ്പും ....
ഇന്നെന്റെ നാടിനിന്നെന്തു ഭംഗി !!
നൃത്തമാടീടുന്ന മയിലുകളും
പാടി ഉണർത്തുന്ന കുയിലുകളും
പുലർകാല പൂജയിൽ
പുഞ്ചിരി തൂകുന്ന മീങ്കുളത്തപ്പനും എന്തു ഭംഗി !!
കുങ്കുമസന്ധ്യയിൽ ശാന്തതയേകുന്ന അരയാലിൻ കൈകൾക്കുമെന്തു ഭംഗി !!
പൂമ്പാറ്റകൾ പോലെ പാറി കളിക്കുന്ന എന്റെ വിദ്യാലയം.......
അമ്മതൻ വാത്സല്യ കുങ്കുമമൊഴുകുന്ന നൻമ മരങ്ങൾക്കുമെന്തു ഭംഗി !!
ഇന്നെന്റെ നാടിനിന്നെന്തു ഭംഗി !!
എന്റെ ഓലയമ്പാടിക്കുമെന്തു ഭംഗി !!!!!!!.....