കൊറോണയാമോ-രു വൈറസിനെ
ചെറുത്തു നിൽക്കാൻ നാം ശ്രമിക്കുമ്പൊഴും
നമ്മളെ കാക്കുവാൻ രാപ്പകലില്ലാതെ
ജോലി ചെയ്യുന്നോർക്കു നന്ദിയേകാം.......
മാലാഖമാരായ നഴ്സുമാരും. ....
കാവൽഭടരാം പൊലീസുകാരും....
നമ്മുടെ രക്ഷയ്ക്കു കാവലായ് നിൽക്കുവാൻ
ദൈവം തുണച്ച പ്രതിനിധികൾ....
ഇന്നു സ്വന്തം ഗൃഹങ്ങളിൽ അടച്ചിരുന്നാൽ....
വലിയൊരു ഭീതി തുടച്ചുനീക്കാം.......
നല്ലൊരു നാളെയുണ്ടാകുവാ- നായി.....................
കണ്ണടച്ചുംകൊണ്ട് പ്രാർത്ഥിച്ചിടാം.....
അറിവുള്ളവരുടെ നിർദേശങ്ങൾ.....
അനുസരിച്ചുകൊ- ണ്ട് മുന്നേറിടാം......
നമ്മൾ ഇതും അതിജീവിക്കുമെ-ന്നൊരു.....
പ്രത്യാശയുള്ളിൽ കരുതിവെക്കാം....
ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ മഹാമാരിയെ സൂക്ഷിച്ചിടാം........
പ്രളയവും,നിപ്പയു-മെല്ലാം കഴിഞ്ഞു....
കോവിഡും നമ്മൾ അതിജീവിക്കും.....
പ്രളയവും,നിപ്പയു-മെല്ലാം കഴിഞ്ഞു....
കോവിഡും നമ്മൾ അതിജീവിക്കും.....