കരുതലോടെ ഇരിക്കും ഞങ്ങൾ
കരുതിത്തന്നെ നടക്കും
കൈകൾ ഞങ്ങൾ അകറ്റും
എന്നാൽ ഹൃദയം ഞങ്ങൾ കൊരുക്കും
മഹാമാരി തൻ കണ്ണി മുറിക്കാൻ
കൈകൾ നന്നായ് കഴുകും
പുറത്തിറങ്ങും നേരത്തേക്കോ
മാസ്കുയായി കൂട്ടുകൂടും നാം
കളികൾ ചിരികൾ തമാശകൾ
വീടിനുള്ളിൽ ഒതുക്കീടും
നമുക്ക് താങ്ങായി നിൽക്കുന്നോർക്കായ് മനസറിഞ്ഞ് പ്രാർത്ഥിച്ചിടും
നാളെ ഒത്തൊരുമിച്ചീടാനായി
ഇന്ന് നമ്മൾ അകന്നീടും
കൊറോണയെന്ന മഹാമാരിയെ
വീട്ടിലിരുന്ന് ചെറുക്കും നാം