കൊറോണ കാലം - ജനങ്ങൾക്ക് ദുരിത കാലം.
ആഹാരത്തിന് വകയില്ലാ കാലം .
ദിവസം തോറും ജനങ്ങൾ മരണമടയും കാലം .
പ്രവാസികൾക്ക് സ്വന്തം നാട്ടിൽ എത്താൻ കഴിയാകാലം .
അന്നന്നു കുടുംബം പുലർത്തും മനുഷ്യർക്ക് പണിയില്ലാ കാലം .
ജനങ്ങളെല്ലാം വീടുകളിൽ ലോക്കായകാലം .
കൊറോണയെ പ്രതിരോധിക്കാൻ കൈ കഴുകും കാലം .
പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കും കാലം .
ഒറ്റ കെട്ടായി കൊറോണ യെ തുരത്തിടും കാലം