ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/പരിസരസംരക്ഷണവും ആരോഗ്യവും

പരിസരസംരക്ഷണവും ആരോഗ്യവും

ഒരു സ്ഥലത്തു ഒരു കൃഷിക്കാരനും ഭാര്യയും താമസിച്ചിരുന്നു. ഒരു ദിവസം കൃഷിക്കാരൻ രാവിലെ ഉണർന്നു വീടിന്റെ പരിസരം വൃത്തിയാക്കുകയും അവരുടെ പുരയിടവും ഉഴുതുമറിക്കുകയും ചെയ്തു ഒപ്പം പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും ഒരു കുഴിയെടുത്തു അതിലേക്കിട്ടു. ഉഴുതുമറിച്ചായിടത്തു പച്ചക്കറികൾ നാട്ടു. ഇത് കണ്ടുകൊണ്ട് കൃഷിക്കാരന്റെ ഭാര്യ ചോദിച്ചു. നിങ്ങൾ എന്തുകൊണ്ടാണ് ഇന്ന് പരിസരം വൃത്തിയാക്കുകയും ഉഴുതുമറിക്കുകയും ചെയ്തത്. അയാൾ പറഞ്ഞു ഇന്ന് പരിസ്ഥിതി ദിനം ആണ് അപ്പോൾ ഭാര്യ ചോദിച്ചു പരിസരം വൃത്തിയാക്കുമ്പോൾ പ്ലാസ്റ്റിക് എന്തിനാ കൂട്ടിയിടുന്നത് അതു കത്തിച്ചു കളഞ്ഞുകൂടേ. അയാൾ പറഞ്ഞു പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ അന്തരീക്ഷത്തിലൂടെ മലിനീകരണം ഉണ്ടാവുകയും അതു ശ്വസിക്കുമ്പോൾ പല രോഗങ്ങളും പിടിപെടും ചെയ്യുന്നു. പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞാൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നു അതുപോലെ രോഗങ്ങളും പെരുകുന്നു. അതിനാൽ കീടനാശിനി ഉപയോഗിച്ച് ഇടക്കിടെ പരിസരം വൃത്തിയാക്കുക. കൃഷിക്കാരൻ തുടർന്നു. മണ്ണിലേക്ക് ഇറങ്ങി ജോലിചെയ്യുമ്പോൾ കൈകാലുകൾ വൃത്തിയാക്കാതെ ഇരുന്നാൽ കൈകളിലെ രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്നു അസുഖങ്ങൾക്ക് കാരണം ആവുന്നു. കൈകാലുകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാം അപ്പോൾ ഭാര്യ പറഞ്ഞു നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പരിസരസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും വേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.



 

ജ്യോതിക രാജ് എം
4A ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ